കോഴിക്കോട്; ഓർക്കാട്ടേരിയിൽ മുപ്പതുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹികപീഡനം കാരണമെന്ന് ബന്ധുക്കൾ. യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവിൻറെ വീട്ടിൽ വെച്ച് ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ജീവനൊടുക്കിയത്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് 10 വയസുകാരിയായ മകൾ വെളിപ്പെടുത്തിയിരുന്നു.
യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാൻ ഭർതൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.ഇറങ്ങിപൊയ്ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല’ എന്ന് പറഞ്ഞ് ഷബ്നയെ ഭർത്താവിൻറെ ബന്ധുക്കൾ മർദ്ദിച്ചെന്ന് ഷബ്നയുടെ ഉമ്മ പറഞ്ഞു.
മാനസികമായും ശാരീരികമായും ഭർതൃവീട്ടുകാർ ഉപദ്രവിക്കുന്നുവെന്ന് ഷെബിന പലതവണ പറഞ്ഞിട്ടും കുടുംബാംഗങ്ങൾ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും, ഒരുതരത്തിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു വന്നതോടെയാകാം യുവതി ജീവനൊടുക്കിയതെന്നുമാണ് പോലീസ് നിഗമനം.
Discussion about this post