മലപ്പുറം: എടവണ്ണപ്പാറയിൽ വൻ കുഴൽപ്പണവേട്ട. 85 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. സംഭത്തിൽ ചേലാമ്പ്ര സ്വദേശി മുഹമ്മദ് റഫീഖിനെ പോലീസ് പിടികൂടി.
മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിലാണ് കുഴൽപ്പണം പിടികൂടിയത്. കൊടുവള്ളിയിൽ നിന്നുമായിരുന്നു ഇയാൾ കാറിൽ പണവുമായി എത്തിയത്. എന്നാൽ വഴിയിൽ വാഴക്കാട് പോലീസ് തടയുകയായിരുന്നു. തുടർന്ന് പരിശോധന നടത്തി. ഇതിൽ പണം പിടികൂടുകയായിരുന്നു.
കാറിന്റെ മുൻസീറ്റിന് അടിയിലും ഡ്രൈവിംഗ് സീറ്റിന് അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. ചാക്കിൽ കെട്ടിയാണ് പണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
Discussion about this post