Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അധികാര ദുർവിനിയോഗത്തിനെതിരെ ഇടതുപക്ഷത്തിനുള്ളിൽ ശബ്ദമുയർത്തി; മുഖ്യമന്ത്രിക്കെതിരെയും ആവർത്തിച്ച വിമർശനങ്ങൾ; കാനം രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ ഇടതുപക്ഷത്ത് നിന്നും ഉയർന്ന ശക്തമായ സ്വരമായിരുന്നു കാനം രാജേന്ദ്രന്റേത്

by Brave India Desk
Dec 8, 2023, 08:20 pm IST
in Kerala, Article
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് എഴുപത്തിമൂന്നാം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച നേതാവാണ് കാനം.

1982 മുതൽ 1991 വരെ വാഴൂർ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള എം എൽ എ ആയിരുന്നു കാനം. 2015ലാണ് അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. മരണം വരെയും സിപിഐയിലെ ഏറ്റവും ശക്തനായ നേതാവായി അദ്ദേഹം തുടർന്നു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

കേരള രാഷ്ട്രീയത്തിലെ സിപിഐയുടെ ചരിത്രം കാനം രാജേന്ദ്രനെ കുറിച്ച് പറയാതെ പൂർണമാകില്ല. സിപിഐയെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നതിൽ, ജനകീയനായ കാനത്തിന്റെ പങ്ക് സ്തുത്യർഹമായിരുന്നു. കാനത്തിന്റെ നേതൃത്വത്തിൻ കീഴിൽ ഇടതുപക്ഷത്തെ തനത് സ്ഥാനം കൈമോശം വരാതെ കാക്കാൻ സിപിഐക്ക് സാധിച്ചു.

അഴിമതിക്കെതിരെ രാഷ്ട്രീയ ഭേദമില്ലാതെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു കാനം. തൊഴിലാളികളുടെ അവകാശങ്ങൾക്കായി എക്കാലവും നിലകൊണ്ട അദ്ദേഹം അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിരവധി പോരാട്ടങ്ങൾ നയിച്ചു. സിപിഐയെ മൊത്തത്തിൽ വിഴുങ്ങാനുള്ള സിപിഎമ്മിന്റെ നീക്കങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഒരു പരിധി വരെ ചെറുക്കാൻ കാനത്തിന് സാധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ ഇടതുപക്ഷത്ത് നിന്നും ഉയർന്ന ശക്തമായ സ്വരമായിരുന്നു കാനം രാജേന്ദ്രന്റേത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്ന് പോകാൻ പൊതുഗതാഗതം തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ 2018 ജനുവരിയിൽ പരസ്യമായി ശബ്ദമുയർത്താൻ അദ്ദേഹം തയ്യാറായി. മുഖ്യമന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് കാനം തുറന്നടിച്ചത് ഇടത് മുന്നണിക്കുള്ളിൽ മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തിൽ ആകമാനം ചലനങ്ങൾ സൃഷ്ടിച്ചു. ഈ വിഷയത്തിൽ സിപിഎം ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും കാനത്തെ അനുകൂലിച്ചത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി.

ഇടുക്കിയിലെ സിപിഎം നേതാക്കളുടെ ഭൂമി കൈയ്യേറ്റത്തിനെതിരായ കാനത്തിന്റെ വിമർശനം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ക്ഷുഭിതരാക്കി. എം എം മണി, ഇ പി ജയരാജൻ എന്നിവർക്കെതിരെ ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ കാനം ഉന്നയിച്ചു. ബഹുജന സമരങ്ങൾക്കെതിരായ പോലീസിന്റെ ഉരുക്കുമുഷ്ടിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ കാനം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.

സിപിഐക്കുള്ളിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ കടന്നുകൂടി എന്ന വിമർശനമാണ് 2019ൽ കാനത്തെ കാത്തിരുന്നത്. അത്തരം വിമർശനങ്ങളെയും അദ്ദേഹം സമചിത്തതയോടെ നേരിട്ടു. ഈ സന്ദർഭത്തിൽ അദ്ദേഹത്തെ പ്രതിരോധിക്കാൻ പാർട്ടിക്കുള്ളിലെ യുവനിര രംഗത്തിറങ്ങിയത് ശ്രദ്ധേയമായി.

1950 നവംബർ പത്താം തീയതി കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമത്തിൽ ജനിച്ച കാനം രാജേന്ദ്രൻ അറുപതുകളുടെ അവസാന കാലത്ത് സജീവമായ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുമാറ്റി. 1985ൽ അദ്ദേഹം സിപിഐയിലെ സ്വാധീന ശേഷിയുള്ള നേതാവായി ഉയർന്നു. കേരള രാഷ്ട്രീയത്തിൽ നിന്നും തുടച്ച് നീക്കപ്പെടും എന്ന ഘട്ടത്തിൽ നിന്നും ഒരു പരിധി വരെ സിപിഐയെ നിലനിർത്താൻ സാധിക്കുന്നു എന്നതിലായിരുന്നു കാനത്തിന്റെ വിജയം.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദീർഘകാലം അദ്ദേഹം ഫാക്ടറി തൊഴിലാളിയായി ജോലി നോക്കി. സിപിഐയിലെ പുത്തൻ തലമുറ നേതാക്കളിൽ ഭൂരിഭാഗത്തിന്റെയും റോൾ മോഡൽ കാനമാണ്. സിപിഐയോടും പാർട്ടി നേതൃത്വത്തോടും വിശ്വസനീയത പുലർത്താൻ അവസാന കാലം വരെയും അദ്ദേഹത്തിന് സാധിച്ചു.

കേരള രാഷ്ട്രീയത്തിലെ അതിശക്തനും അസാധാരണ നേതൃഗുണമുള്ള നേതാവുമായിരുന്നു കാനം രാജേന്ദ്രൻ. മികച്ച രാഷ്ട്രീയ പാരമ്പര്യം അവസാനിപ്പിച്ചാണ് അദ്ദേഹം രാഷ്ട്രീയ കേരളത്തോട് വിട പറയുന്നത്.

സിപിഎമ്മിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴും, പലപ്പോഴും വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരായ നിലപാടിൽ മയം വരുത്താൻ കാനം നിർബന്ധിതനായി. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത തരത്തിൽ പരസ്യ നിലപാടുകളിൽ മിതത്വം പാലിക്കാൻ പലപ്പോഴും അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായി. രഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരോട് പോലും സൗമ്യത കൈവിടാതെ പെരുമാറിയിരുന്ന കാനം യാത്രയാകുമ്പോൾ സിപിഐക്കും ഇടത് മുന്നണിക്കും വന്ന് ഭവിച്ചിരിക്കുന്നത് നികത്താനാവാത്ത ശൂന്യതയാണ്.

Tags: cpikanam rajendran
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies