ന്യൂഡൽഹി: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ.
മഹാരാഷ്ട്രയിലും കർണാടകയിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. ഇരു സംസ്ഥാനങ്ങളിലെയും 44 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് 13 പേരെയും പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു.
കർണാടകയിൽ ഒരിടത്തും പൂനെയിൽ രണ്ടിടത്തും താനെ റൂറലിൽ 31 സ്ഥലത്തും താനെ നഗരത്തിൽ ഒമ്പത് സ്ഥലത്തും ഭയന്ദറിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ എൻഐഎയ്‌ക്കൊപ്പം പോലീസും ഉണ്ടായിരുന്നു. അൽ-ഖ്വയ്ദ, ഐഎസ് തുടങ്ങിയ സംഘടനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഭീകര സംഘം രൂപീകരിച്ച് ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. ഇതിനായി ഭീകരാക്രമണങ്ങൾ നടത്താനുള്ള ക്ലാസുകൾ ഉൾപ്പെടെ പ്രതികൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമേ യുവാക്കളെ പ്രതികൾ ഭീകര സംഘത്തിലേക്ക് റിക്രൂട്ട് ചെയ്‌തെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post