ആലപ്പുഴ: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ഒന്നര കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ മാക്മില്ലൻ (24 ), നിതിൻ ലാൽ ( 22 ), മധു മോഹൻ (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ ഉദീഷിന് (38 ) വേണ്ടി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ റേഞ്ച് ഇൻസ്‌പെക്ടർ സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ എക്‌സൈസ് സെപ്ഷ്യൽ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ ഇ കെ അനിൽ, ജയകുമാർ ജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മായാജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജീന , സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രതീഷ് പി നായർ, മുസ്തഫ. എച്ച്, അനിൽകുമാർ, ഷഫീക്ക്. കെ എസ് , ജയദേവ് എന്നിവർ പങ്കെടുത്തു.
Discussion about this post