മലപ്പുറം: നാലരവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ. ഓട്ടോ ഡ്രൈവറായ വട്ടംകുളം സ്വദേശി മുഹമ്മദ് അഷറഫ് (കുഞ്ഞിപ്പ 56) ആണ് അറസ്റ്റിലായത്. നാലര വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവിടുന്ന കുഞ്ഞിപ്പ ഒരുദിവസം തന്റെ ഓട്ടോയിൽ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
സംഭവം മാതാപിതാക്കൾ അറിഞ്ഞതോടെ സ്കൂളിൽ വിവരമറിയിക്കുകയും അദ്ധ്യാപകർ പോലീസിനെ സമീപിക്കുകയുമായിരുന്നു. കുഞ്ഞിപ്പയ്ക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടൻ പൊന്നാനി കോടതിയിൽ ഹാജരാക്കും.
Discussion about this post