ഇടുക്കി : വി ഡി സതീശൻ കേരളത്തിന്റെ ശാപമാണെന്ന് സിപിഎം നേതാവ് എം എം മണി. സതീശൻ ഇന്നലെ കുരുത്ത തകര മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഇടുക്കിയിലെ പ്രശ്നങ്ങളെക്കുറിച്ച് വി ഡി സതീശന് യാതൊന്നും അറിയില്ലെന്നും എംഎം മണി വ്യക്തമാക്കി.
രമേശ് ചെന്നിത്തല ഏറ്റവും മാന്യനായ പ്രതിപക്ഷ നേതാവായിരുന്നു. അത് ഞാൻ നിയമസഭയിൽ കണ്ടുകൊണ്ടിരുന്ന ആളാണ്. അന്നും ഇന്നും ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നു. ചെന്നിത്തല വളരെ മാന്യമായായിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ വീഡിയോ സതീശൻ കാണിക്കുന്നത് മുഴുവൻ വിവരക്കേട് ആണെന്നും എം എം മണി വ്യക്തമാക്കി.
ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു എംഎം മണി ഉന്നയിച്ചിരുന്നത്. വനം സംരക്ഷിക്കാൻ എന്ന പേരും പറഞ്ഞ് ജനവാസമുള്ള മേഖലയിൽ കയറി കളിക്കാൻ വന്നാൽ പലർക്കും പിന്നെ തിരിച്ചു വീട്ടിൽ പോകാൻ ആവില്ല എന്ന് എംഎം മണി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
Discussion about this post