ന്യൂഡൽഹി: എംപി ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്ത ബിഎസ്പി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ബിഎസ്പി നേതൃത്വം നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ട് ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചു.
ദേവഗൗഡയുടെ ജനതാ പാർട്ടിയുമായി ചേർന്ന് ബിഎസ്പിയ്‌ക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ഡാനിഷ് അലിയ്‌ക്കെതിരായ കണ്ടെത്തൽ. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ബിഎസ്പി വച്ചുപൊറുപ്പിക്കില്ലെന്ന് ഡാനിഷ് അലിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നു.
കർണാടകയിൽ 2018 ൽ ദേവഗൗഡയ്ക്ക് വേണ്ടി നിങ്ങൾ പ്രവർത്തിച്ചിരുന്നു. അന്ന് ബിഎസ്പിയും ഗേവഗൗഡയുടെ ജനതാ പാർട്ടിയും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അന്ന് നിങ്ങൾക്ക് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ബിഎസ്പി സീറ്റ് നൽകി. നിങ്ങൾ ചില സത്യങ്ങളും പാർട്ടിയ്ക്ക് നൽകി. എന്നാൽ ഈ സത്യങ്ങൾ ലംഘിച്ചതായി പാർട്ടി കണ്ടെത്തിയിരിക്കുന്നു. അതിനാൽ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Discussion about this post