കൊച്ചി: നവകേരള സദസ്സിൽ ആളുമാറി മർദ്ദനം. ഡിവൈഎഫ്ഐ അംഗങ്ങളാണ് മർദ്ദിച്ചത്. ആളുമാറി അടിയേറ്റ സിപിഎം അംഗം പാർട്ടി വിട്ടു. ബ്രാഞ്ച് കമ്മറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് പാർട്ടി വിട്ടത്.
പാർട്ടിക്കാരൻ ആണെന്ന് പറഞ്ഞിട്ടും ക്രൂരമായി തല്ലി ചതച്ചെന്ന് റയീസ് പറഞ്ഞു. പാർട്ടിക്ക് പരാതി നൽകുമെന്നും മർദ്ദനമേറ്റയാൾ വ്യക്തമാക്കി. അതേസമയം ആളുമാറി സംഭവിച്ചതെന്നാണ് സിപിഐഎം പ്രാദേശിക നേതാവ് വ്യക്തമാക്കിയത്.
മറൈൻ ഡ്രൈവിൽ നവകേരളസദസ്നടക്കുന്നതിനിടെ ഡിഎസ്എ പ്രവർത്തകരെ വളഞ്ഞിട്ടാക്രമിക്കുന്നതിനിടെയായിരുന്നു റെയീസിനും മർദനമേറ്റത്. എറണാകുളം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്നതിനിടെയായിരുന്നു മർദനം. അടിയും ഇടിയും, ചവിട്ടുമേറ്റ് നിലത്തുവീണവരെ ഡിവൈഎഫ്ഐക്കാർ അവിടെയിട്ടും മർദിച്ചു. മർദനമേറ്റ് അവശരായ ഇവരെ പൊലീസ് നീക്കിയെങ്കിലും അപ്പോഴും ഡിവൈഎഫ്ഐക്കാരുടെ ആക്രമണം തുടർന്നു. ഇതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ റെയീസിനും മർദനമേറ്റത്.
Discussion about this post