മുംബൈ: മുംബൈ വിമാനത്താവളത്തിൽ 2.45 കോടിയുടെ ഹെറോയിനുമായി നൈജീരിയൻ യുവതി സിഐഎസ്എഫിന്റെ പിടിയിൽ. 350 ഗ്രാം ഹെറോയിനാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. രാത്രി 11.30 നാണ് യുവതി വിമാനത്താവളത്തിൽ സെക്യൂരിറ്റി പരിശോധനകൾക്കെത്തിയത്.
യുവതിയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ ഫ്രിസ്‌കിംഗ് ബൂത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ രാജീവ് കുമാർ വനിതാ കോൺസ്റ്റബിൾ കാലെ സുവർണയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിൽ യുവതി വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലിയിൽ ഇരുപതോളം ഗുളികകൾ കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിലാണ് ഇത് ഹെറോയിനാണെന്ന് കണ്ടെത്തിയത്.
ഇതേ തുടർന്ന് ഇക്കാര്യം സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Discussion about this post