തൃശ്ശൂര്‍:പൂര പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടിചോദിച്ച് കൊച്ചിന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടകയാണ് ആറ് ഇരട്ടിയോളമാക്കി കുത്തനെ കൂട്ടി ചോദിച്ചത്. എക്സിബിഷനുള്ള സ്ഥലം അനുവദിക്കാന്‍ രണ്ടേകാല്‍ കോടിയോളം രൂപയാണ് കൊച്ചിന് ദേവസ്വംബോര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം തറവാടക 42 ലക്ഷം രൂപയായിരുന്നു. എന്നാല്‍ പൂരം എക്സിബിഷനില്‍ നിന്ന് അഞ്ചോ ആറോ കോടിരൂപ മാത്രമാണ് പരമാവധി ലഭിക്കുന്നത്. അതില്‍ നാല് മുതല്‍ അഞ്ച് കോടി വരെ പൂരത്തിന് ചെലവുവരും. ഇതിനിടെ വലിയ തുക വാടകയായി ചോദിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിവിടുമെന്ന് സംഘാടകരും ചൂണ്ടിക്കാട്ടുന്നു
കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലാണ് പൂര പ്രദര്‍ശനം നടക്കുന്നത്. രണ്ട് ലക്ഷത്തിഅറുപ്പത്തിനാലായിരം സ്ക്വയര്‍ ഫീറ്റ് സ്ഥലം രണ്ട് മാസത്തേക്കാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്തമായി വാടകക്ക് എടുക്കുന്നത്. പ്രദര്‍ശനത്തില്‍ നിന്ന് കിട്ടുന്ന വരുമാനമാണ് പൂരത്തിന്റെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താന്‍ പ്രധാനമായി ഉപയോഗിക്കുന്നത്.
വാടക സംബന്ധിച്ച് ഇരുകൂട്ടരുംകുറച്ചുനാളുകളായി ചര്‍ച്ച നടത്തുകയാണ്.എന്നാല്‍ അന്തിമതീരുമാനം ഒന്നും ആയിട്ടില്ല.എക്സിബിഷന് കമ്മിറ്റി ഇന്ന് രൂപീകരിക്കാനിരിക്കെ പ്രതിസന്ധി തുടരുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുന്നുണ്ട്.അതേസമയം പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്് സഹായം നല്‍ക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിച്ചട്ടില്ല.
Discussion about this post