ന്യൂഡൽഹി : വ്യാജ നോട്ടുകളുടെ നിർമ്മാണവും പ്രചരണവും, പൊതുപ്രവർത്തകരുടെ കൊലപാതകം, ഇതിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ എന്നിവ ഇനിമുതൽ ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ ഉൾപ്പെടും . ഇത്തരത്തിൽ വിവിധ മാറ്റങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഭാരതീയ ന്യായ സൻഹിതയുടെ പരിഷ്കരിച്ച പതിപ്പ് ലോക്സഭയിൽ അവതരിപ്പിച്ചു.
ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ ഓഗസ്റ്റിലാണ് ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഇവ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി ഒരു കമ്മിറ്റിക്ക് വിട്ടിരുന്നു. ഈ സമിതി സമർപ്പിച്ച ശുപാർശകൾ കൂടി ഉൾപ്പെടുത്തുന്നതിനായി ഈ ആഴ്ച ആദ്യം ബില്ലുകൾ പിൻവലിച്ചിരുന്നു. തുടർന്നാണ് ഈ ബില്ലുകളുടെ പരിഷ്കരിച്ച പതിപ്പ് ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്.
ഭാരതീയ ന്യായ സൻഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിർമ്മാണം പ്രചരണം, കള്ളക്കടത്ത് പ്രവർത്തനങ്ങൾ എന്നിവയെല്ലാം രാജ്യത്തിന് ഭീഷണിയാകുന്ന ഭീകര പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഉത്തരം ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ ലഭിക്കുന്നതാണ്.
കള്ളപ്പണം പ്രചരിപ്പിക്കൽ, പൊതുപ്രവർത്തകരുടെ കൊലപാതകത്തിന് കാരണമാവല്‍, തട്ടിക്കൊണ്ടുപോകൽ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഗൂഢാലോചന നടത്തുകയോ അത്തരം പ്രവർത്തനത്തിന് പ്രേരിപ്പിക്കുകയോ, തീവ്രവാദ പ്രവർത്തനത്തിന് ബോധപൂർവം സൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്തതും ജീവിതകാലം വരെ നീളുന്നതുമായ തടവ് ശിക്ഷ ആയിരിക്കും ലഭിക്കുക എന്ന മാറ്റവും ഭാരതീയ ന്യായ സൻഹിതയുടെ പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post