ഡല്‍ഹി: പഞ്ചാബിലുണ്ടായ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആഭ്യന്ത്രമന്ത്രി രാജ് നാഥ് സിംഗ്. പാകിസ്ഥാനുമായി ഇന്ത്യ എന്നും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് പഞ്ചാബിലെ പത്താന് കോട്ടില്‍ വ്യോമസേനാത്താവളത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ആറു മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു ടാക്സി ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
Discussion about this post