തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. അർച്ചനയാണ് സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അർച്ചനയുടെ വിജയം. 2020-ൽ സിപിഎം 222 വോട്ടിന്റ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡാണിത്. 553 വോട്ടുകളാണ് അർച്ചനയ്ക്ക് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 380 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 94 വോട്ടുകൾ മാത്രമാണ് കിട്ടിയത്.
ആലപ്പുഴ ജില്ലയിൽ കായംകുളത്തും തിരുവൻവണ്ടൂരും എൻഡിഎ സ്ഥാനാർത്ഥികൾ തിളക്കമാർന്ന വിജയം നേടി. തിരുവൻവണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി സുജന്യ ഗോപിയാണ് വിജയിച്ചത്. ബ്ലോക്ക് ഡിവിഷനിലെ എല്ലാ വാർഡുകളിലും എൻഡിഎ ഒന്നാം സ്ഥാനത്തെത്തി. 1452 വോട്ടുകളാണ് ഭൂരിപക്ഷം.
കായംകുളം നഗരസഭ 32 ാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് കണിയാംപറമ്പിൽ വിജയിച്ചു. 187 വോട്ടുകളാണ് ഭൂരിപക്ഷം. എൻഡിഎ സ്ഥാനാർത്ഥി 469 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന് 282 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യുഡിഎഫിന് 186 വോട്ടുകളും ലഭിച്ചു.
പാലക്കാട് ഒറ്റപ്പാലം നഗരസഭ 7 ാം വാർഡിൽ എൻഡിഎ സ്ഥാനാർത്ഥി പി.സഞ്ജുമോൻ വിജയിച്ചു. 192 വോട്ടുകളാണ് ഭൂരിപക്ഷം. എൻഡിഎ -361, സിപിഎം – 169, കോൺഗ്രസ്- 77 എന്നിങ്ങനെയാണ് വോട്ടുനില













Discussion about this post