വയനാട്: നാടിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജി കടുവയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. 13 വയസുളള വയനാട് വൈല്‍ഡ് ലൈഫ് എന്ന WWL 45 കടുവയാണ് ദിവസങ്ങളായി നാട്ടുകാരെ ഭീതിയാക്കിയത് എന്നാണ് വനംവകുപ്പ് സ്ഥിരീകരിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ സെന്‍സസ് ലിസ്റ്റിലുളള 45 കടുവയാണിതെന്നും വനംവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. കടുവയെ പിടികൂടുന്നതിനുളള ശ്രമങ്ങള്‍ തുടരുകയാണ്.
നരഭോജി കടുവയെ പിടിക്കുന്നതിനുള്ള ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ,വെറ്റിനറി സര്ജന് ഡോ.അജേഷ് മോഹന്‍ദാസ് അടക്കമുള്ള വെറ്റിനറി ടീം കൂടല്ലൂരിലെ ബേസ് ക്യാമ്പിലെത്തി കടുവയെ നിരീക്ഷിച്ച്് വരുകയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായാണ് കണ്ടെത്തിയത്. കടുവയെ തിരിച്ചറിയാനും ഏത് സ്ഥലത്താണ് കടുവയുടെ സാന്നിധ്യമുള്ളതെന്നും കണ്ടെത്തുന്നതിനുമായി 11 ക്യാമറകളാണ് പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്.കടുവയെ പിടികൂടുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും പിഴയോടുകൂടി ഇന്നലെ തള്ളിയിരുന്നു.
Discussion about this post