തിരുവനന്തപുരം:ജവാന് മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയില്‍ മദ്യത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രാളജി കേസെടുത്തു. രേഖാമൂലം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. ഇതിനുപിന്നാലെ നിര്‍മാതാക്കളായ തിരുവല്ല ട്രവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിനെതിരെ കേസെടുത്തു. തിരുവല്ല കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
6 കുപ്പികളിലാണ് മദ്യം കുറവാണെന്നു കണ്ടെത്തിയത്. ചില കുപ്പികളില്‍ മദ്യം കൂടുതലായിരുന്നു. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ ജീവനക്കാര്‍ മദ്യം നിറയ്ക്കുമ്പോള്‍ വായു നിറഞ്ഞ് അളവില്‍ കൂടുതലോ കുറവോ വരാമെന്ന് മദ്യ ഉല്പാദകരായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. അപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ. കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ലീഗല്‍ മെട്രോളജിയുടെ എറണാകുളം ഓഫിസില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ തിരുവല്ലയിലെ പ്ലാന്റില്‍ പരിശോധന നടത്തിയത്. മറ്റു മദ്യ ഉല്പാദകരുടെ പ്ലാന്റുകളിലും ലീഗല്‍ മെട്രോളജി പരിശോധന നടത്തുന്നുണ്ട്. ജവാന്റെ ഒരു ബാച്ചിലാണ് പ്രശ്നം കണ്ടെത്തിയത്. 125 കുപ്പി പരിശോധിച്ചപ്പോള്‍ 6 കുപ്പിയിലാണ് മദ്യത്തിന്റെ അളവ് 15 എംഎല്ലില് താഴെ കുറവുള്ളതായി കണ്ടെത്തിയത്.
Discussion about this post