Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ വീഴരുതാത്ത മണ്ണാണിത്; ശബരിമല നട തുറന്നാൽ അയ്യപ്പൻമാർ വരുമെന്ന സാമാന്യബോധം ഇല്ലേയെന്ന് കുമ്മനം രാജശേഖരൻ

by Brave India Desk
Dec 15, 2023, 12:53 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പൻമാരെ ദുരിതത്തിലാക്കിയതിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ വീഴരുതാത്ത മണ്ണാണിത്. അവിടെയാണ് അമ്മമാർ മാറത്തടിച്ച് നിലവിളിച്ച് പരാതിയുമായി എത്തുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

ബിജെപിയുടെ പ്രതിനിധി സംഘത്തിനൊപ്പം ശബരിമലയിൽ അയ്യപ്പൻമാർ നേരിടുന്ന ദുരിതം നേരിട്ട് മനസിലാക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഭരണകൂടം തെറ്റ് ഏറ്റുപറയണം. സംഭവിച്ചത് തെറ്റാണെന്നും അതിൽ ഖേദിക്കുന്നുവെന്നും പറയണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടുന്ന തന്നെപ്പോലുളളവരെ വിചാരണ ചെയ്യാൻ നോക്കുകയല്ല വേണ്ടതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലനിൽക്കുന്നതുപോലും ശബരിമല ഉളളതുകൊണ്ടാണ്. എന്നിട്ട് എന്തിനാണ് അയ്യപ്പൻമാരോട് ഇത്ര അവഗണനയെന്ന് അദ്ദേഹം ചോദിച്ചു. ആരും വീഴ്ച സംഭവിച്ച കാര്യം സമ്മതിക്കുന്നില്ല. വീഴ്ച സംഭവിച്ചുവെന്നും ഖേദമുണ്ടെന്നും ഈ നാട്ടിലെ ഭക്തർക്ക് മുൻപിൽ കൈകൂപ്പി പറയാനുളള മനുഷ്യത്വം എന്തുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റിനോ ദേവസ്വം മന്ത്രിക്കോ ഇല്ലെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.

ഇവിടെ ഒരു പ്രശ്‌നവുമില്ല, ആരോ പറഞ്ഞുണ്ടാക്കുന്നതാണെന്നാ മുഖ്യമന്ത്രി ഉൾപ്പെടെ പറയുന്നത്. ഇത്രയുമൊക്കെ കണ്ടിട്ട് ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുന്ന ആ നിസംഗതയുടെ രാഷ്ട്രീയമാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്‌നം. വസ്തുതാപരമായി പ്രശ്‌നങ്ങളെ സമീപിക്കുകയും അങ്ങേയറ്റം സത്യസന്ധതയോടെ അത് പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്.

ശബരിമല നട തുറന്നാൽ അയ്യപ്പൻമാർ വരുമെന്ന സാമാന്യബോധം ഭരിക്കുന്നവർക്കില്ലേ. പെട്ടന്ന് ആളുകൾ വന്നുവെന്ന് പറയുന്നതിൽ എന്താണ് അർത്ഥം. അയ്യപ്പൻമാർ മാലയിടുന്നത് ക്ഷേത്രത്തിൽ വരാനാണ്. അത് അവരുടെ മൗലിക അവകാശമാണ്. ആ അവകാശം എന്തിന് നിഷേധിക്കണം. ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ തുള്ളി വീഴാൻ അനുവദിക്കരുതാത്ത മണ്ണാണിത്. ഇവിടെ എത്ര അമ്മമാർ മാറത്തടിച്ച് നിലവിളിച്ച് പരാതി പറഞ്ഞുവെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ സാഹചര്യങ്ങൾ ബിജെപി പ്രതിനിധി സംഘം വിലയിരുത്തി. ഭക്തജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം അധികൃതർ, ആചാര്യന്മാർ എന്നിവരുമായെല്ലാം സംഘം ചർച്ചകൾ നടത്തും. തീർത്ഥാടനകാലത്തെ അവശേഷിക്കുന്ന ദിവസങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം സുഗമമാക്കാനുള്ള നിർദ്ദേശങ്ങളും, പരിഹാര മാർഗങ്ങളും പ്രതിനിധിസംഘം മുന്നോട്ടുവെക്കും.

മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ എന്നിവരും സംഘത്തിലുണ്ട്.

Tags: Kummanam Rajasekharanകുമ്മനം രാജശേഖരൻശബരിമല നട
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies