ചെന്നൈ:ദക്ഷിണ റെയില്‍വേ കേരളത്തിന് അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലേടുത്താണ് റെയില്‍വേ വന്ദേഭാരത് സ്‌പേഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ 4.30ന് പുറപ്പെട്ട ട്രെയിന്‍ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക.തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കും ഈ പുതിയ വന്ദേ ഭാരത് സര്‍വീസ്.
ആദ്യഘട്ടത്തില്‍ ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് 15, 17, 22, 24 തീയതികളിലായി നാല് ദിവസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും.
അതേസമയം ക്രിസ്മസ് അവധി പ്രമാണിച്ച് ചെന്നൈ- കോയമ്പത്തൂര്‍- ചെന്നൈ റൂട്ടില്‍ മറ്റൊരു വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി സര്‍വീസ് നടത്തും. ചെന്നൈയില്‍ നിന്ന് രാവിലെ 7.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.15 ന് കോയമ്പത്തൂരില്‍ എത്തും. തിരികെ 3.04ന് പുറപ്പെടുന്ന ട്രെയിന്‍ 9.50 ന് ചെന്നൈയിലെത്തും.
Discussion about this post