ന്യൂഡല്‍ഹി:സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .
‘മഹാനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ആദരാഞ്ജലികള്‍. ‘അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും നേതൃപാടവവും ആധുനിക ഭാരതം കെട്ടിപ്പടുക്കാന്‍ സഹായിച്ചെന്ന് സമൂഹമാദ്ധ്യമമായ എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു. അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനം ശക്തവും കൂടുതല്‍ ഐക്യവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മെ നയിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമൃദ്ധമായ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഞങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു സര്‍ദാര്‍ പട്ടേല്‍ .ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍, അതുല്യനായ സംഘാടകന്‍ , കരുത്തനായ ഭരണകര്‍ത്താവ് , സത്യസന്ധനായ പൊതു പ്രവര്‍ത്തകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന് എതിരാളികളുള്‍പ്പെടെയുള്ളവര്‍ കല്‍പ്പിച്ചു കൊടുത്ത വിശേഷണങ്ങള്‍ നിരവധിയാണ്.
Discussion about this post