ചെന്നൈ : മാർക്ക് ആന്റണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി. നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ആദിക് രവിചന്ദ്രനും ഐശ്വര്യയും വിവാഹിതരാക്കുന്നത്. വിവാഹ ചടങ്ങിൽ മലയാളത്തിൽ നിന്ന് അടക്കമുള്ള വൻ താരനിരയാണ് പങ്കെടുത്തത്.

ആദിക് രവിചന്ദ്രനും ഐശ്വര്യയും ഏറെനാളായി സൗഹൃദത്തിൽ ആയിരുന്നു എന്ന് തമിഴ് മാദ്ധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയത്. ഇക്കഴിഞ്ഞ നവംബറിൽ ഇവരുടെ വിവാഹനിശ്ചയവും നടന്നിരുന്നു. നടൻ അജിത്, ശാലിനി, വിശാൽ, സംവിധായകൻ മണിരത്‌നം, സുഹാസിനി, ദുൽഖർ സൽമാൻ, ലെജൻഡ് ശരവണൻ, സുന്ദർ.സി, ഖുശ്ബു തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

2015ൽ പുറത്തിറങ്ങിയ തൃഷ ഇല്ലനാ നയൻതാര എന്ന ചിത്രത്തിലൂടെയാണ് ആദിക് രവിചന്ദ്രൻ തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചിമ്പുവിനെ നായകനാക്കി ‘അൻബാനവൻ, അസരാധവൻ, അടങ്ങാത്തവൻ’ എന്ന സിനിമ സംവിധാനം ചെയ്തു. പ്രഭുദേവയുമൊത്തുള്ള ബഗീര ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ആദിക് രവിചന്ദ്രൻ അവസാനമായി സംവിധാനം ചെയ്ത വിശാൽ ചിത്രം മാർക്ക് ആന്റണി നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. വിശാലിന്റെ ആദ്യ 100 കോടി ക്ലബ് ചിത്രമായിരുന്നു ഇത്.












Discussion about this post