ഇൻഡോറിലെ നിർണ്ണായകമായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വന്തമായി വാട്ടർ പ്യൂരിഫയർ എത്തിച്ചതിനെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങൾ പുറത്തുവന്നു. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇൻഡോറിലെ ജലമലിനീകരണം കാരണമാണ് ഗിൽ ഈ മുൻകരുതൽ എടുത്തതെന്നായിരുന്നു സൂചനയെങ്കിലും, ഇത് താരത്തിന്റെ സ്ഥിരമായ ആരോഗ്യ ശീലത്തിന്റെ ഭാഗമാണെന്നാണ് ഏറ്റവും പുതിയ വിവരം.
ശരീരത്തിന്റെ ആയാസം കുറയ്ക്കാനും ജലാംശം നിലനിർത്താനുമായി’ആൽക്കലൈൻ വാട്ടർ ആർ.ഒ സിസ്റ്റം’ആണ് ഗിൽ ഉപയോഗിക്കുന്നത്. ഗിൽ ഇൻഡോറിൽ നിലനിൽക്കുന്ന പ്രത്യേക അവസ്ഥ പരിഗണിച്ചാണ് ഈ പ്രവർത്തി ചെയ്തത് എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ടെങ്കിൽ യഥാർത്ഥത്തിൽ അത് അല്ല ആ പ്രവർത്തിക്കു കാരണം. പ്രമുഖ മാധ്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠിയുടെ റിപ്പോർട്ട് പ്രകാരം;
“കഴിഞ്ഞ 6-7 മാസങ്ങളായി തന്റെ യാത്രകളിലെല്ലാം ഗിൽ ഈ പ്യൂരിഫയർ കൂടെക്കരുതാറുണ്ട്. താരത്തിന്റെ ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ള വ്യക്തിഗത ആരോഗ്യ പ്രോട്ടോക്കോൾ ആണിത്.”
ഇൻഡോറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജലമലിനീകരണ കേസുമായി ഗില്ലിന്റെ ഈ നീക്കത്തിന് നേരിട്ട് ബന്ധമില്ല. അത്യാധുനിക കായികതാരങ്ങൾ പലരും ഇന്ന് ഇത്തരം ആൽക്കലൈൻ വാട്ടർ സിസ്റ്റങ്ങൾ ഉപയോഗിക്കാറുണ്ട്. ഫ്രാൻസിൽ നിന്നും വരുത്തുന്ന പ്രത്യേക വെള്ളമാണ് വിരാട് കോഹ്‌ലി കുടിക്കുന്നത്. അതും ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി അദ്ദേഹം സ്വീകരിച്ചിട്ടുള്ള വ്യക്തിഗത ആരോഗ്യ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ്.












