ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ ഉദയതാരമായി മാറിയിരിക്കുകയാണ് വിഹാൻ മൽഹോത്ര. ബംഗ്ലാദേശിനെതിരായ ഇന്നലെ സമാപിച്ച അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ അസാധ്യമായ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന എതിരാളികളെ തന്റെ സ്പെല്ലിലൂടെ വിഹാൻ തകർത്തെറിഞ്ഞു. നിർണ്ണായക മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ 106/2 എന്ന ശക്തമായ നിലയിലായിരുന്നു. ജയം അവർക്ക് ഉറപ്പാണെന്ന് തോന്നിച്ച നിമിഷത്തിലാണ് വിഹാൻ മൽഹോത്ര പന്തുമായി എത്തുന്നത്.
പന്ത് കിട്ടിയയുടൻ നായകൻ തന്നെ ഏൽപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ താരം വെറും 14 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വിഹാൻ വീഴ്ത്തിയത്. ബംഗ്ലാദേശിന്റെ മധ്യനിരയെയും വാലറ്റത്തെയും തകർത്തെറിഞ്ഞ ഈ പ്രകടനം ഇന്ത്യയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചു. തന്റെ കൃത്യതയാർന്ന ലൈനും ലെങ്തും കൊണ്ട് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ വിഹാന് കഴിഞ്ഞു.
ഐപിഎൽ ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗ്ലാദേശ് വെറും 30 ലക്ഷം രൂപയ്ക്കാണ് വിഹാൻ മൽഹോത്രയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോം കാണുമ്പോൾ ആർസിബിക്ക് കിട്ടിയ ഏറ്റവും വലിയ ലാഭമാണ് ഇതെന്ന് ആരാധകർ പറയുന്നു. വരാനിരിക്കുന്ന ഐപിഎല്ലിൽ ആർസിബിയുടെ ബൗളിംഗ് നിരയിൽ വിഹാൻ നിർണ്ണായക സ്വാധീനമാകുമെന്ന് ഉറപ്പാണ്.
ബംഗ്ലാദേശ് അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമാണ് അദ്ദേഹം ഒറ്റയ്ക്ക് തിരിച്ചുപിടിച്ചത്. ഐപിഎല്ലിൽ വിരാട് കോഹ്‌ലിയെ പോലെ സൂപ്പർ താരം ഭാഗമായ ടീമിൽ കളിക്കാൻ പറ്റുന്നതും താരത്തിന് ഗുണം ചെയ്യും.












Discussion about this post