വാഷിംങ്ടൺ: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അമേരിക്ക ജയിലിലാക്കിയ നിഖിൽ ഗുപ്തയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.
ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. ചെക്ക് അധികൃതരുമായി ഇടപെടുന്നതിനും തങ്ങളെ സഹായിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്നും കുടുംബം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സസ്യാഹാരിയായിരുന്ന നിഖിൽ തന്റെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായി ബീഫും,പന്നിയിറച്ചിയും കഴിക്കാൻ നിർബന്ധിതനായെന്നും ആരോപണമുണ്ട്. ഏകാന്ത തടവുകാരനാക്കി നരകയാതന അനുഭവിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സുപ്രീം കോടതി വാദം കേൾക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.
പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരന്റെ നിർദ്ദേശപ്രകാരം, അമേരിക്കയിൽ വച്ച് നിഖിൽ ഗുപ്ത ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യുഎസ് അധികാരികലാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. ചെക്ക് നിയമപാലകർ ഈ വർഷം ജൂണിലാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്.
Discussion about this post