കാസർകോട് : എസ്എഫ്ഐ പ്രതിഷേധം ഉണ്ടായ സമയത്ത് ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങിയത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയി എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇങ്ങനെയൊക്കെ പെരുമാറാൻ പാടുണ്ടോ? പക്വതയെത്തിയ ഒരു ഭരണാധികാരിയുടെ നിലപാടാണോ ഗവർണർ സ്വീകരിച്ചത് എന്നും ഇ പി ജയരാജൻ ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തുന്നത് ജനാധിപത്യമരമായ പ്രതിഷേധം അല്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന്റെ പ്രവൃത്തിയേയും അദ്ദേഹം ന്യായീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുക എന്നുള്ളത് ഗൺമാന്റെ ചുമതലയാണ്. ഗൺമാൻ തമാശയ്ക്ക് നടക്കുന്ന ആളല്ല. അദ്ദേഹത്തിന്റെ ഡ്യൂട്ടി എന്താണെന്ന് മനസ്സിലാക്കണമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
“കോൺഗ്രസിനകത്ത് ക്രിമിനൽ സ്വഭാവമുള്ള ചിലരുണ്ട്. എന്നാൽ മുസ്ലിം ലീഗ് അങ്ങനെയല്ല. അവർ യാതൊരു ആക്രമണത്തിനും പോകുന്നവരല്ല. കേരളത്തിൻ്റെ വികസന താൽപര്യങ്ങൾ സംരക്ഷിക്കാൻ ലീഗ് ഒപ്പമുണ്ട്. പക്ഷേ കോൺഗ്രസുകാർ മുഖ്യമന്ത്രിയെ എറിയാൻ കല്ലും കൊണ്ട് നടക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉപദേശിച്ച് ഈ പ്രതിഷേധങ്ങൾ നിർത്തുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Discussion about this post