വാഷിംഗ്ടൺ ഡിസി: വരാനിരിക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ കർമ്മം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മിനി കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ച് അമേരിക്കൻ ഹിന്ദുക്കൾ. മേരിലാൻഡിലെ ശ്രീ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന ആഘോഷങ്ങൾക്ക് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം നൽകി.
അയോധ്യ വേ എന്ന തെരുവിലായിരുന്നു വി എച്ച് പി ആഘോഷം സംഘടിപ്പിച്ചത്. പ്രായഭേദമന്യെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ പരിപാടിയിൽ പങ്കെടുത്തു. ആയിരം അമേരിക്കൻ ഹിന്ദു കുടുംബങ്ങളെ പങ്കെടുപ്പിച്ച് അയോധ്യ ക്ഷേത്ര സമർപ്പണ ദിനമായ 2024 ജനുവരി 20ന് വാഷിംഗ്ടൺ ഡിസിയിൽ വൻ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് വി എച്ച് പി അമേരിക്കൻ ഘടകം പ്രസിഡന്റ് മഹേന്ദ്ര സാപ വ്യക്തമാക്കി.
രാമലീല, രാമകഥകൾ, രാമഗീതികൾ, ഭജനകൾ, കുട്ടികൾ അവതരിപ്പിക്കുന്ന രാമായണ കഥയുടെ ദൃശ്യാവിഷ്കാരം എന്നിവയിലൂടെ അമേരിക്കയിലെ കുട്ടികൾക്കും രാമകഥ സുപരിചിതമാക്കുമെന്ന് വി എച്ച് പി ഭാരവാഹി അനിമേഷ് ശുക്ല പറഞ്ഞു. തമിഴ്, കന്നഡ, തെലുങ്ക് കുടുംബങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു.
അമേരിക്കയിലെ ഹൈന്ദവ പാരമ്പര്യത്തിന് അഭിമാന ദിവസമാണ് അയോധ്യ രാമക്ഷേത്ര സമർപ്പണ ദിവസമായ ജനുവരി 24 എന്ന് വി എച്ച് പി നേതാവ് അങ്കുർ മിശ്ര പറഞ്ഞു.
Discussion about this post