ബംഗളുരു: കേരളത്തിൽ കോവിജ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാരോട് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് നിർദേശിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുതിർന്ന പൗരന്മാർക്ക് പുറമേ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും മാസ്ക് വയ്ക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഈ സാഹചര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. വൈകാതെ ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 60 വയസിന് മുകളില്‍ പ്രായമുള്ളവരും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരും മറ്റ് അസുഖങ്ങളുള്ളവരും മാസ്‍ക് ധരിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനകള്‍ക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്നലെ മാത്രം 111 അധിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു.
Discussion about this post