മദ്യം നല്ലതൊന്നും നല്‍കുന്നില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് മിക്ക ആളുകളും മദ്യപാനശീലം ഉപേക്ഷിക്കുന്നത്. മദ്യം തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ ദുരന്തങ്ങളെക്കുറിച്ച്് ഒേട്ടറെ സെലിബ്രിറ്റികളും തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയൊരു തുറന്ന് പറച്ചിലുമായി രംഗത്തുവന്നിരിക്കുകയാണ് നടി ശ്രുതി ഹാസന്‍.
താന്‍ മദ്യത്തിന് അടിമയായിരുന്നു , എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ആഗ്രഹിച്ചിരുന്നു വെന്നും ശ്രുതി ഹാസന്‍ തുറന്നു പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് ശ്രുതി വ്യക്തമാക്കുന്നത്. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ കുറച്ചുകാലങ്ങളായി താന്‍ മദ്യപിക്കാറില്ലെന്നും ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഹാസന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഇത്തരം പാര്‍ട്ടികളില്‍ നിന്ന് അകലം പാലിച്ചപ്പോഴാണ് മദ്യപാന ശീലം കുറഞ്ഞത് .ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും തരുന്നില്ലെന്ന് സ്വയം മനസിലാക്കി.
ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ മദ്യപിക്കുന്നവരെ അതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല. അതുപോലെ തന്നെ ഞാന്‍ സിഗററ്റ് വലിക്കാറില്ല ശ്രുതി ഹാസന്‍ പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം ശ്രുതി ഹാസന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പ്രഭാസ്, പൃഥ്വിരാജ് ചിത്രമായ സലാറില്‍ ശ്രുതിയാണ് നായിക.തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്
Discussion about this post