ന്യൂഡൽഹി: വാരണാസിയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന രണ്ടാം വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടൊപ്പം ദോഹ്‌രിഘട്ട്-മൗ മെമു ട്രെയിനും ദോഹ്‌രിഘട്ട്-മൗ മെമു ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
പുതിയ വന്ദേ ഭാരത് പ്രയാഗ്‌രാജ്, കാൺപൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് പ്രയോജനമാകും.
ഇത് ആളുകളുടെ സമയം ലാഭിക്കുന്നതോടൊപ്പം മേഖലയിലെ സാംസ്കാരിക, വ്യാവസായിക, സാമ്പത്തിക വികസനവും മെച്ചപ്പെടുത്തും. വാരണാസിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് കാൺപൂരിലെ പ്രയാഗ്‌രാജ് വഴി ഡൽഹിയിൽ എത്തിച്ചേരും.
ഡിസംബർ 20-ന് വന്ദേ ഭാരത് യാത്രക്കാർക്കായി സർവീസ് ആരംഭിക്കും. രാവിലെ 6:00-ന് വാരണാസിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 07:34-ന് പ്രയാഗ്‌രാജിലും 09:30-ന് കാൺപൂർ സെൻട്രലിലും 2:05 ഡൽഹിയിലും എത്തിച്ചേരും. തിരികെ ഉച്ച തിരിഞ്ഞ് 3:00ന് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന ട്രൈയിൻ 7:12ന് കാൺപൂർ സെൻട്രലിലും 9:15ന് പ്രയാഗ്‌രാജിലും എത്തിച്ചേരുകയും 11:05ന് വാരണാസിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഒരു വന്ദേ ഭാരത് കൂടി പ്രദേശത്ത് ആരംഭിക്കുന്നത്. നിലവിൽ, 22436 ഡൽഹി-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് ഡൽഹിയിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് വാരാണസിയിലെത്തും. മടക്കയാത്രയിൽ വാരാണസിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി 11 മണിക്ക് ഡൽഹിയിലെത്തും.
ഇത് കൂടാതെ, മുംബൈ-ജൽന, പൂനെ-വഡോദര, ടാറ്റാനഗർ-വാരണാസി, പട്ന-ജൽപായ്ഗുരി, മഡ്ഗാവ്-മംഗലാപുരം, ഡൽഹി-അമൃത്സർ, ഇൻഡോർ-സൂറത്ത്, മുംബൈ- എന്നീ റൂട്ടുകളിലും വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Discussion about this post