ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ശക്തമായ മഴയെ തുടർന്ന് കേരളത്തിലൂടെയുള്ള 3 ട്രെയിനുകളുൾപ്പെടെ 23 ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കി. 5 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. അതേസമയം, ശ്രീവൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല.
വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് ഇന്ന് പൊതു അവധി നൽകിയിരിക്കുന്നത്. മഴ ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഈ ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
പ്രളയത്തിൽ ഗവർണർ ആർ.എൻ രവി അടിയന്തര യോഗം വിളിച്ചു. രാവിലെ രാജ്ഭവനിൽ ആയിരിക്കും കേന്ദ്ര ഏജൻസികളുടെയും സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേരുക.
Discussion about this post