ടെൽ അവീവ്: ഹമാസിനെതിരെ ‘സമ്പൂർണ വിജയം’ കൈവരിക്കുക എന്ന ഇസ്രായേൽ ലക്ഷ്യം ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.’ ഈ യുദ്ധം ഞങ്ങളുടേത് മാത്രമല്ല. അമേരിക്കയുടേത് കൂടിയാണ്. കാരണം, ഈ പോരട്ടം ഇറാനിയൻ ഇറാനിയൻ അച്ചുതണ്ടിനെതിരെയാണ്’- നെതന്യാഹു പറഞ്ഞു.
ഇറാൻ ഭീകരതയുടെ അച്ചുതണ്ട് ബാബ് എൽ-മണ്ടേബിന്റെ കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് ലോകത്തിന്റെ തന്നെ നാവിക സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു.
‘ഹമാസിന്റെ മൃഗീയമായ യുദ്ധത്തിനെതിരെ നടത്തുന്ന സഭ്യമായ യുദ്ധത്തിലാണ് നാം. ഹമാസിനെതിരെ സമ്പൂർണ്ണ വിജയം നേടാനുള്ള ഇസ്രായേലിന്റെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും പ്രകടിപ്പിച്ചിരുന്നു. ഇത് ഞങ്ങളുടെ യുദ്ധം മാത്രമല്ല, പല തരത്തിൽ നോക്കിയാൽ, ഇത് നിങ്ങളുടെ യുദ്ധമാണ്. കാരണം, നിങ്ങളാണ് ലോകത്തിലെ നാഗരികതയുടെ ശക്തികളെ നയിക്കുന്നത്. ഇത് ഇറാന്റെ ഭീകരതയുടെ അച്ചുതണ്ടിനെതിരായ പോരാട്ടമാണ്. ബാബ് എൽ-മണ്ടേബിന്റെ കടലിടുക്കുകൾ അടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയാണ്. ഇത് ലോകത്തെ തന്നെ നാവിക സ്വതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയാണ്’- അദ്ദേഹം വ്യക്തമാക്കി.
ഹമാസുമായുള്ള യുദ്ധത്തിന് ടെൽ അവീവിന് വാഷിംഗ്ടൺ നൽകിയ നിരന്തര പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇതിനോടൊപ്പം അമേരിക്കയുടെ പുന്തുണയ്ക്കും അദ്ദേഹഹം തന്റെ നന്ദി അറിയിച്ചു. ഹമാസ് അടച്ച കടലിടുക്ക് തുറക്കാനായുള്ള വാഷിംഗ്ടൺ ശ്രമങ്ങൾ അഭിനന്ദനമർഹിക്കുന്നു. ഇത് ഞങ്ങളുടെ താത്പര്യം മാത്രമല്ല മുഴുവൻ പരിഷ്കൃത സമൂഹത്തിന്റെയും താത്പര്യമാണ്. വാഷിംഗ്ടൺ നൽകുന്ന നിരന്തരമായ പിന്തുണക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിനുള്ള പിന്തുണ എന്നും തുടരുമെന്ന് ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഒക്ടോബർ 7-ാം തിയതിലെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാം ഇസ്രയേൽ സന്ദർശനമായിരുന്നു ഇത്. ഇസ്രായേലിനോടുള്ള നമ്മുടെ പ്രതിബദ്ധത അചഞ്ചലമാണെന്ന പ്രസിഡന്റ് ബൈഡന്റെ വാക്കുകളെ ഓസ്റ്റിൻ വീണ്ടും എടുത്ത് പറഞ്ഞു. യുദ്ധത്തിന് എല്ലാവിധ സഹായങ്ങളും നൽകിക്കൊണ്ട് യുഎസിന്റെ പിന്തുണ ഇനിയും തുടരും. ബന്ദികളെ മോചിപ്പിക്കാനും യുഎസ് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ യുഎസ് പൗരന്മാർ ഉൾപ്പെടെ ഗാസയിൽ ഇപ്പോഴും കാണാതായവരുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ താൻ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post