ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിസംബർ 21-ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ദിവസത്തെ വിപാസന ധ്യാന കോഴ്‌സിനായി ബുധനാഴ്ച അജ്ഞാത സ്ഥലത്തേക്ക് പോയതായി അധികൃതർ അറിയിച്ചു.
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി തിങ്കളാഴ്ചയാണ് ഡൽഹി മുഖ്യമന്ത്രിക്ക് പുതിയ സമൻസ് അയച്ചത്.
കെജ്രിവാൾ ചൊവ്വാഴ്ച വിപാസന കോഴ്‌സിന് പോകാനിരുന്നെങ്കിലും ഐഎൻഡിഐഎ സഖ്യത്തിന്റെ മീറ്റിംഗിന്റെ തിരക്കിലായതിനാൽ അതിന് കഴിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ, നവംബർ രണ്ടിന് കെജ്‌രിവാളിനെ ഇഡി വിളിപ്പിച്ചിരുന്നുവെങ്കിലും നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല
“ഡിസംബർ 19ന് മുഖ്യമന്ത്രി വിപാസന ധ്യാനത്തിന് പോകുമെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹം പതിവായി ഈ ധ്യാന കോഴ്‌സിന് പോകാറുണ്ട്. ഇത് മുൻകൂട്ടി നിശ്ചയിച്ചതും മുൻകൂട്ടി പ്രഖ്യാപിച്ചതുമായ പദ്ധതിയാണ്,” എഎപി എംപി രാഘവ് ഛദ്ദ പറഞ്ഞു.
Discussion about this post