എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തി കുതിക്കുകയാണ് എഐ. ശസ്ത്രക്രിയകൾക്കും വൻകിട ഗവേഷണങ്ങൾക്കും വരെ എഐ ഇപ്പോൾ ഉപയോഗിച്ച് വരുന്നു. എഐ ഉപയോഗിച്ച് ഒരാളുടെ ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്കിലെ ഗവേഷകരാണ് ഇതിനു പിന്നിൽ.
ചാറ്റ് ജിപിടി മാതൃകയിലാണ് ഇപ്പോൾ വികസിപ്പിച്ചെടുത്ത എഐടൂൾ. ആയുസ് പ്രവചിക്കാനായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നു. ലൈഫ്2വെക് (life2vec) എന്നാണ് ഈ എഐ മോഡലിന് പേരു നൽകിയിരിക്കുന്നത്.
ഈ ഡെത്ത് പ്രെഡിക്ടർ 78 ശതമാനം കൃത്യതയോടെയാണ് പ്രവചനങ്ങൾ നടത്തുന്നതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ വിശകലനം ചെയ്താണ് ഈ എഐ മോഡൽ ആയുസ് പ്രവചിക്കുന്നതത്രേ.
2008 മുതൽ 2020 വരെ,
ഡെൻമാർക്കിലെആറു മില്യൻ ആളുകളെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. പ്രായം, ലിംഗഭേദമന്യേ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ നേരത്തേ മരിക്കുന്നതായും ഉയർന്ന വരുമാനം ഉള്ളവർക്കും ഉന്നത ലീഡർഷിപ്പ് റോളുകളിൽ ഉള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയതായും ഗവേഷകർ പറയുന്നു.
എന്നാൽ ഇത് വലിയ അപകടമാണ് ക്ഷണിച്ച് വരുത്തുന്നതെന്നും ആളുകളിൽ മരണഭയം ഉയർത്താൻ ഇത് കാരണക്കാരനാവുമെന്നും പ്രോത്സാഹിപ്പിക്കരുതെന്നുമാണ് വിമർശകർ പറയുന്നത്.
Discussion about this post