മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് വര്‍ണാഭമായ കൊടിയിറക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങുകള്‍ ആകര്‍ഷകമായി.. ചടങ്ങില്‍ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി.
91 സ്വര്‍ണവുമായി സര്‍വീസസ് കിരീടം നിലനിര്‍ത്തി. 162 മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ കേരളമാണ് ഒന്നാമതെത്തിയത്.
ഗെയിംസിലെ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജന് പ്രകാശിനെ തിരഞ്ഞെടുത്തു. മഹാരാഷ്ട്രയുടെ ആകാംക്ഷ വോറയാണ് മികച്ച വനിതാ താരം.
Discussion about this post