ന്യൂഡൽഹി: പാർലമെന്റ് അച്ചടക്ക ലംഘനത്തിന് പംപിമാർ സസ്പെൻഷനിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. സസ്പെൻഷൻ അവർ ചോദിച്ച് വാങ്ങിയതെന്നയിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. പാർലമെന്റിൽ ബഹളം വച്ചതിനെ തുടർന്ന് 146 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇത് അവർ മനപ്പൂർവ്വം ഉണ്ടാക്കിയ പ്രശ്നമാണെന്നും അത് അവരുടെ തരംതാഴ്ന്ന ഒരു തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ സാക്ഷ്യ അധീനിയം 2023 എന്നിങ്ങനെ മൂന്ന് ബില്ലുകൾ ഇന്നലെ പാസാക്കിയിരുന്നു. ആകെ 19 ബില്ലുകളാണ് ഇതുവരെ പാർലമെന്റിൽ പാസാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിയമസഭയിലെ തോൽവിക്കു ശേഷം പ്രതിപക്ഷം മനപ്പുർവം പ്രതികാരം തീർക്കുകയാണെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രതികരിച്ചു. സ്പീക്കർ പാർലമെന്റിന്റെ സംരക്ഷകനാണ്. ലോക്സഭാ സ്പീക്കർ സുരക്ഷയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. എന്തുകൊണ്ടാണ് അവർ സ്പീക്കർ പറയുന്നത് വിശ്വസിക്കാത്തത്? നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം അവർ ബോധപൂർവം പ്രതികാരം ചെയ്യുകയായിരുന്നു. അവർ ഇതിനായി ആസൂത്രണം ചെയ്യുകയായിരുന്നു. അതിനായി അവർക്ക് അവസരം ലഭിക്കുകയും ചെയ്തു. പാർലമെന്റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്’- മേഘ്‌വാൾ പറഞ്ഞു.
Discussion about this post