മുംബൈ: വിമാനത്താവളത്തില്‍ നിന്ന് ഒരു യാത്രക്കാരന്റെ ബാഗേജില്‍ നിന്ന്് വിവിധ തരത്തിലുള്ള പാമ്പുകളെ പിടികൂടി. ഒമ്പത് പെരുമ്പാമ്പുകളും(പൈത്തണ്‍ റെജിയന്‍സ്) രണ്ട് കോണ്‍ (പാന്തെറോഫിസ് ഗുട്ടാറ്റസ്) പാമ്പുകളെയുമാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് പ്രത്യേകതരം പാമ്പുകളെ കണ്ടെടുത്തത്. റവന്യൂ ഇന്റലിജന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.
യാത്രക്കാരന്റെ ചെക്ക് ഇന്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് ബിസ്‌കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒമ്പത് പെരുമ്പാമ്പുകളും , കോണ്‍ പാമ്പുകളെയും കണ്ടെത്തിയത്. റവന്യൂ ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.
പാമ്പുകളുടെ വിതരണ ശൃംഖലയുമായി കൂടുതല്‍ ബന്ധങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Discussion about this post