തൃശൂര്‍: വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂരിലെ അടാട്ട് ആണ് സംഭവം. പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രസവ വിവരം മറച്ചുവെച്ച് 42- കാരി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ച യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന യുവതിയുടെ വീട്ടില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ സ്വാഭാവിക മരണമെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ മരണ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.
യുവതി വിവാഹ മോചിതയാണ്. ഇവര്‍ക്ക് 18 വയസ്സുള്ള ഒരു മകനുമുണ്ട്. നിലവില്‍ ആശുപത്രി ചികിത്സയില്‍ കഴിയുന്ന യുവതി പോലീസിന്റെ നിരീക്ഷണത്തിലാണ്.













Discussion about this post