ബംഗളൂരു: കഴിഞ്ഞ ഏഴുമാസമായി അധികാരത്തിലിരുന്നിട്ടും കർണാടകയിൽ ഹിജാബ് നിരോധനം നീക്കാൻ ഉത്തരവിടാത്തതിന് കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി.
കർണാടകയിലെ കോൺഗ്രസ് സർക്കാർ അത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് എഐഎംഐഎം നേതാവ് ചോദിച്ചു. ഈ ജോലിക്ക് 30 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂവെന്ന് ഒവൈസി പറഞ്ഞു.
ഇത് വളരെ ദൗർഭാഗ്യകരമാണ്. കർണാടകയിലെ മുസ്ലീങ്ങൾ നിരാശ അനുഭവിക്കുന്നു.വെറും 30 മിനിറ്റ് സമയമെടുക്കുന്ന ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തടയുന്നത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
അടുത്തിടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിനുള്ള സാധ്യത ഭരണകൂടം പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ വിശദീകരണം നൽകിയിരുന്നു. സർക്കാർ തലത്തിൽ വിശദമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post