കൊച്ചി: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. വാഴക്കുളം നോർത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടിൽ രതീഷ് (30) നെയാണ് പെരുമ്പാവൂർ കോടതി റിമാന്റ് ചെയ്തത്.
ഭാര്യയായ അനുമോളുടെ(26) തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകൾക്കും പ്രതി മാരകമായി പരിക്കേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്.
അനുമോളുടേയും രതീഷിന്റേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ കുടുംബവഴക്കിനെ തുടർന്ന് അനുമോൾ തിരികെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് ഇരുവരും തമ്മിൽ രമ്യതയിലാവുകയും ചെയ്തു. എന്നാൽ അനുമോൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.












