Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പൂന്തോട്ടത്തിൽ റോസാചെടിയുടേയും ഓർക്കിഡിന്റെയും സ്ഥാനം എവിടെയാണ്; ചെടികളുടെ സ്ഥാനം നിശ്ചയിക്കും നിങ്ങളുടെ ഭാഗ്യദോഷങ്ങൾ

by Brave India Desk
Dec 27, 2023, 05:40 pm IST
in Kerala, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

സ്വപ്‌നഗൃഹം നിർമ്മിക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മനോഹരമായ പൂന്തോട്ടം. ചെറിയ വീട്ടുമുറ്റം ആണെങ്കിലും പൂത്തുലഞ്ഞ സസ്യങ്ങൾ നട്ടുവളർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പൂന്തോട്ടത്തിന്റെ കാര്യത്തിലും വാസ്തു നോക്കാറുണ്ട്. ഏതൊക്കെ ചെടി നടാം ഏതൊക്കെ ചെടി പാടില്ല എന്നതിനെപറ്റി നിലനിൽക്കുന്ന ചില വിശ്വാസങ്ങളുണ്ട്.

വീടിന് സമീപം ശരിയായ സ്ഥാനത്തല്ലാതെ വളരുന്ന ചെടികൾ നിരവധി ദോഷഫലങ്ങൾ ഉണ്ടാക്കും.വാസ്തുശാസ്ത്രത്തിൽ മൂന്ന് തരം വൃക്ഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അന്തഃസാര വൃക്ഷങ്ങൾ, സർവ്വസാര വൃക്ഷങ്ങൾ, ബഹിർസാര വൃക്ഷങ്ങൾ എന്നിവയാണവ. അന്തഃസാര വൃക്ഷങ്ങൾ വീടിൻറെ അടുത്തും, സർവ്വസാര വൃക്ഷങ്ങൾ കുറച്ച് മാറിയും, ബഹിർസാര വൃക്ഷങ്ങൾ അതിന് അപ്പുറത്തും വച്ച് പിടിപ്പിക്കാമെന്നാണ് വിശ്വാസം.

Stories you may like

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

തുളസി വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായാണ് നടേണ്ടത്. അതായത് പ്രധാന വാതിലിൽ നിന്നാൽ തുളസിച്ചെടി കാണാൻ കഴിയണം. തുളസി മഹാലക്ഷ്മിയുടെ ഇരിപ്പിടമാണ്. തുളസിക്കൊപ്പം ഒരുമൂട് മഞ്ഞൾകൂടി നട്ടാൽ മഹാവിഷ്ണുവിന്റെ സാമീപ്യവും ഉണ്ടാവും. അത്‌പോലെ തന്നെ ശുദ്ധമായി വേണം തുളസിയെ സമീപിക്കാൻ വലതു കൈകൊണ്ട് മാത്രമേ ഇവ നുള്ളി എടുക്കാൻ പാടുള്ളൂ. നഖം ഉപയോഗിച്ച് നുള്ളാൻ പാടില്ല.

പൂന്തോട്ടത്തിൽ പൂത്തുലുഞ്ഞ് നിൽക്കുന്നവയാണ് റോസാ ചെടികൾ വലവർണത്തിൽ പലവലുപ്പത്തിൽ പുഷ്പിച്ചുനിൽക്കുന്ന റോസാ ചെടികൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. എന്നാൽ ഇവയുടെ സ്ഥാനം എവിടെയാണ്? റോസാച്ചെടികൾ ഒരിക്കലും വീടിന്റെ പ്രധാനവാതിലിന് നേരെയോ പുറത്തേക്കിറങ്ങുന്ന വഴിയ്ക്ക് ഇരുവശത്തുമായോ നടരുത്. അങ്ങനെ ചെയ്താൽ ദോഷങ്ങൾ മാത്രമേ ഉണ്ടാകൂ. മുള്ളുള്ള ചെടികൾ കണ്ടുകൊണ്ട് വീടിന് പുറത്തേക്കിറങ്ങുന്നത് അത്ര നന്നല്ല. പ്രധാന വാതിലിന് മുന്നിലും പ്രധാന വഴിക്ക് ഇരുവശത്തും ഒഴികെ മറ്റെവിടെയും റോസ് നട്ടുവളർത്താം. മുള്ളുകളുള്ള ചെടികളെ പൊതുവേ ഒഴിവാക്കണമെന്നാണ് പറയുന്നത്. കള്ളിമുൾച്ചെടി വളർത്തുന്നത് ബന്ധങ്ങൾ ദുർബലമാക്കുമെന്നും ടെൻഷൻ കൂട്ടുമെന്നുമാണ് വിശ്വാസം. കുള്ളൻ രൂപത്തിലുള്ള ബോൺസായ് ചെടികൾ വളർച്ച മുരടിച്ചവയായതുകൊണ്ട് ഒഴിവാക്കണമെന്നുമാണ് വിശ്വാസം.

പേരാൽ വീടിൻറെ കിഴക്ക് ദിക്കിലും അത്തി തെക്ക് ദിക്കിലും ഇത്തി വടക്ക് ദിക്കിലും അരയാൽ പടിഞ്ഞാറും വേണം നടാൻ. ഈ നാലു മരങ്ങൾ നാൽപാമരം എന്ന് അറിയപ്പെടുന്നു. ഇവ സ്ഥാനം തെറ്റി നട്ട് വഴർത്തുന്നത് വിപരീത ഫലങ്ങളുണ്ടാകുമത്രേ. കാഞ്ഞിരം, ചേര്, കഴനി, താന്നി,കള്ളി, കാപ്പി, മുരിങ്ങ, എരുക്ക്, കരങ്ങാഴി തുടങ്ങിയവ വീട്ടിൽ വച്ച് പിടിപ്പിക്കരുത്. നെല്ലി, കുമിഴ്, കൂവളം, അശോകം, ഞാവൽ, പ്ലാശ്, ചന്ദനം, വേങ്ങ, ചെമ്പകം, വേപ്പ്, കടുക്കാമരം, ദേവതാരം, നെന്മേനി, വാക എന്നിവ വീട്ടിൽ വച്ച് പിടിപ്പിക്കാം

സന്തോഷത്തിന്റെയും സ്‌നേഹത്തിന്റേയും പ്രതീകമാണ് ഓർക്കിഡ് . വീടിനുള്ളിലെ മുറികൾക്കുള്ളിൽ ഏതു മൂലയിലും ഓർക്കിഡ് വളർത്താം.സാമ്പത്തിക അഭിവൃദ്ധിയേയും പൂർണ്ണതയേയും പ്രതിനിധീകരിക്കുന്ന ഓർക്കിഡ് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ കഴിയുന്ന ചെടിയുമാണ്.

വീടിനുള്ളിലെ വിഷവായുവിനെ ശുദ്ധീകരിക്കാൻ കഴിയുന്ന ഒരു ചെടിയാണ് കറ്റാർവാഴ. സൗന്ദര്യവർധക വസ്തുവായും ഔഷധ സസ്യമായും അറിയപ്പെടുന്ന കറ്റാർവാഴ വീടിന്റെ അകത്തളത്തിൽ സൂര്യപ്രകാശം ലഭിക്കുന്നയിടത്താണ് വയ്‌ക്കേണ്ടത്.

വെള്ളത്തിലിട്ട് വളർത്തുന്ന ബാംബുച്ചെടി മങ്ങിയ പ്രകാശമുള്ള മുറികളിലാണ് വയ്‌ക്കേണ്ടത്. ലക്കി ബാംബു വീടിനുള്ളിൽ വളർത്തിയാൽ പേരും പ്രശസ്തിയും അംഗീകാരവും നേടിത്തരും എന്നൊരു വിശ്വാസവുമുണ്ട്.

മണിപ്ലാൻറ് വളർത്തുമ്പോൾ മുകളിലോട്ട് പോകുന്ന രീതിയിലാവണം വയ്‌ക്കേണ്ടത്. എങ്കിൽ ഐശ്വര്യവും ആരോഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. സൂര്യപ്രകാശമേൽക്കുന്ന ജനാലക്കരിക്കിൽ വെള്ളം നിറച്ച ഗ്ലാസ് ബൗളിലാവണം മണി പ്ലാൻറ് വളർത്തേണ്ടത്.

പീസ് ലില്ലി വീടിന്റെ പ്രവേശന കവാടത്തിൽ വെച്ചാൽ വീട്ടിൽ പോസിറ്റീവ് എനർജി വരും. സന്തോഷവും ഐശ്വര്യവും ഉണ്ടാവും.കുട്ടികളുടെ പഠന മുറിയിൽ പീസ് ലില്ലി വളർത്തുന്നത് കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കും. സ്റ്റഡി ടേബിളിലാണ് പീസ് ലില്ലി സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.

Tags: roseorchid plant
Share6
Tweet
Send
Share

Latest stories from this section

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies