ചൈനയിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകിയായ മാവോ സേതുങ്ങിന്റെ 130-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് സ്തുതി പാടിയ സിപിഎമ്മിനെ വിമർശിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ വ്യാപകമാകുന്നു.
‘മഹാനായ വിപ്ലവകാരിയായ മാവോയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ചൈനീസ് ജനതയ്ക്കും ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞു!’ എന്നായിരുന്നു സിപിഐഎമ്മിന്റെ പോസ്റ്റ്. കൂട്ടക്കൊലയാളിയായി ലോകം കണക്കാക്കുന്നയാളെ വാഴ്ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് വിമർശിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ട കൊലപാതകിയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തതിന് വലിയ വിമർശനമാണ് ഉയരുന്നത്.
ഇന്ത്യയിൽ മാവോയിസ്റ്റുകൾ മാവോ പരസ്യമായി ആഘോഷിക്കുന്നത് ലജ്ജാകരമാണെന്ന് സുപ്രീം കോടതി അഭിഭാഷകൻ ശശാങ്ക് ശേഖർ ഝാ പറഞ്ഞു. നിരവധി നെറ്റിസൺമാർ പാർട്ടിയെ പരിഹസിക്കുകയും ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകിയെ പ്രശംസിക്കണമെങ്കിൽ മാത്രം ചൈനയിലേക്ക് കുടിയേറാൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ചൈനീസ് ഭക്തരാണെന്നും പലും വിമർശിച്ചുയ
മാവോ സേതുങ്ങിന്റെ ‘ഗ്രേറ്റ് ലീപ് ഫോർവേഡ്’ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായാണ് അറിയപ്പെടുന്നത്. 45 ദശലക്ഷത്തിലധികം ചൈനക്കാർ കൊല്ലപ്പെടുകയും പട്ടിണികിടന്ന് മരിക്കുകയും ചെയ്തിരുന്നു. 1958 നും 1962 നും ഇടയിലുള്ംള വെറും നാല് വർഷത്തിനുള്ളിൽ 45 ദശലക്ഷത്തിലധികം ആളുകളെ മാവോ കൊന്നൊടുക്കി. ഭക്ഷണം ലഭിക്കാതെ വന്നതോടെ ആളുകൾ പരസ്പരം കൊന്ന് തിന്നാൽ തുടങ്ങിയെന്ന റിപ്പോർട്ടുകളും ചൈനീസ് ഗ്രാമങ്ങളിൽ നിന്ന് പുറത്ത് വന്നിരുന്നു.












