ധാക്ക: ഇന്ത്യയുമായുള്ള നല്ല ബന്ധം നിലനിർത്തുമെന്ന് വാഗ്‌ദാനം ചെയ്ത് അടുത്ത മാസം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.
ജനുവരി 7ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കിയ വേളയിലാണ് ഭരണകക്ഷിയായ അവാമി ലീഗ് ഇത് സ്ഥിരീകരിച്ചത്
തന്റെ പാർട്ടി വിജയിച്ചാൽ എല്ലാ രാജ്യങ്ങളുമായുള്ള നല്ല ബന്ധം തുടരുമെന്ന് പറഞ്ഞ അവർ എന്നാൽ ഇന്ത്യയുടെ കാര്യം എടുത്ത് പറഞ്ഞു.
“ഇന്ത്യയുമായുള്ള ഭൂപരിധി നിർണയിക്കലും എൻക്ലേവുകളുടെ കൈമാറ്റവും സംബന്ധിച്ച ദീർഘകാല പ്രശ്നം ഞങ്ങൾ പരിഹരിച്ചു. ഈ നേട്ടം ഇന്ത്യയുമായുള്ള തുടർച്ചയായ ബഹുമുഖ സഹകരണത്തിനും സൗഹൃദ ബന്ധത്തിനും പ്രോത്സാഹനം നൽകി.” പുതിയ ഉണർവ്വ് നൽകി.
തീവ്രവാദികളുടെയും അന്താരാഷ്ട്ര ഭീകരരുടെയും വിഘടനവാദ ഗ്രൂപ്പുകളുടെയും സാന്നിധ്യം ബംഗ്ലാദേശിൽ ഇല്ലായ്മ ചെയ്യുന്നതിൽ ഉറച്ചു നിൽക്കും. “ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന് ദക്ഷിണേഷ്യൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിൽ അവാമി ലീഗ് സർക്കാർ ഒരു പ്രധാന പങ്ക് വഹിക്കും. മുഴുവൻ പ്രദേശത്തുനിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയും പ്രകടനപത്രിക വ്യക്തമാക്കുന്നു
ഉഭയകക്ഷി വ്യാപാരം, സുരക്ഷ എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ എന്നിവയുമായുള്ള സഹകരണത്തിന്റെ പുതിയ മേഖലകളിൽ ഊർജ സഹകരണവും സംയുക്ത നദീജല പരിപാലനവും ഉൾപ്പെടും.
ഇന്തോ പസിഫിക് മേഖല ഇന്ന് ലോകത്തിന്റെ മൊത്തം ശ്രദ്ധകേന്ദ്രമായിരിക്കെ പ്രേത്യേക പരിഗണന അർഹിക്കുന്ന ബന്ധമാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്. വിവിധ വിഷയങ്ങളിൽ യോജിച്ചുള്ള സഹകരണം ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നയതന്ത്ര ലക്ഷ്യങ്ങൾക്ക് അനിവാര്യമാണ്
2041 ഓട് കൂടി ബംഗ്ലാദേശിനെ ഒരു ” സ്മാർട്ട് കൺട്രി” ആക്കാനുള്ള ലക്ഷ്യമാണ് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് മുന്നോട്ട് വയ്ക്കുന്നത്. അതിൽ ഇന്ത്യയുമായുള്ള സഹകരണം എത്ര മാത്രം പ്രാധാന്യത്തോട് കൂടിയാണ് ബംഗ്ലാദേശ് കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഭരിക്കുന്ന പാർട്ടിയുടെ പ്രകടന പത്രികയിൽ തന്നെ ഭാരതവുമായുള്ള സഹകരണത്തിൽ കൊടുത്തിരിക്കുന്ന ഊന്നൽ
Discussion about this post