ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളഘടകത്തിന്റെ നിലപാടെന്ന് കെ.മുരളീധരൻ. ഇക്കാര്യം കെ.സി.വേണുഗോപാലിനെ അറിയിച്ചു. ഇൻഡി മുന്നണി നേതാക്കളുമായി ആലോചിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്നാണ് വിവരം. സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പാർട്ടിയിൽ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും, എല്ലാവരുടെയും വികാരങ്ങൾ മാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. എന്നാൽ അഖിലേന്ത്യ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചു. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
Discussion about this post