ടെൽഅവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസ് ഭീകരരുടെ കൂടുതൽ ക്രൂരതകൾ തെളിവ് സഹിതം പുറത്തായി. ആയുധധാരികളായ ഭീകരർ സ്ത്രീകളെ ക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് സപിർ എന്നയാൾ മൊഴി നൽകിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച്‌സ്ത്രീകളെയെങ്കിലും ബലാത്സംഗം ചെയ്ത് കൊന്നതിന് താൻ സാക്ഷിയാണെന്ന് സപിർ വ്യക്തമാക്കി. ഒരു സ്ത്രീയെ കഷ്ണങ്ങളാക്കുന്നത് താൻ കണ്ടെന്ന് സപിർ വെളിപ്പെടുത്തി. ഒരു ഭീകരൻ അവരെ ബലാത്സംഗം ചെയ്യുന്നു. ഈ സമയം, മറ്റൊരാൾ ഒരു കട്ടർ പുറത്തെടുത്ത് സ്തനങ്ങൾ മുറിച്ചെടുത്തു. അത് മറ്റൊരു ഭീകരന് എറിഞ്ഞുകൊടുത്തു. അയാൾ അതുവച്ച് കളിക്കുകയായിരുന്നു. ഈ ക്രൂരതയെല്ലാം ഒളിച്ച് നിന്ന് പകർത്തിയ ദൃശ്യങ്ങൾ സപീർ പോലീസിന് കൈമാറിയിട്ടുണ്ട്.
യുദ്ധമുഖത്ത് നിന്ന് കണ്ടെത്തുന്ന ഇസ്രായേൽ വനിതകളുടെ എല്ലാം മൃതദേഹങ്ങൾ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലയിലാണ് ഉള്ളത്. അർദ്ധനഗ്നമായ രീതിയും പൂർണനഗ്നമായും ആണ് മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത്. സ്ത്രീകളെ ലൈംഗികഅടിമകളാക്കി മാറ്റി ക്രൂരമായ ലൈംഗികവേഴ്ചയാണ് ഹമാസ് നടത്തുന്നത്.
ഒരു സംസ്ഥാനത്ത് നിന്ന് മാത്രം 30 ലധികം സ്ത്രീകളുടെ മൃതദേഹങ്ങളാണ് ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് മുൻപ് ബലാത്സംഗം ചെയ്തും മൃതദേഹത്തെ വരെ ബലാത്സംഗം ചെയ്തുമാണ് ഹമാസ് ആനന്ദം കണ്ടെത്തുന്നത്.
സ്ത്രീകളുടെ തുടയിലും അരക്കെട്ടിലും ആണികൾ കുത്തിയിറക്കിയും ബലാത്സംഗത്തിനിടെ സ്തനങ്ങൾ അറുത്തുമാണ് ഹമാസിന്റെ ക്രൂരത. പുരുഷൻമാരോടും ലൈംഗികഅതിക്രമം നടത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഹമാസ് തീവ്രവാദികൾ ഇസ്രായേൽ പെൺകുട്ടികളെയും സ്ത്രീകളെയും ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കി എന്ന മുൻ റിപ്പോർട്ടിനോട് പ്രസിഡന്റ് ജോ ബൈഡൻ ശക്തമായി അപലപിച്ചിരുന്നു.













Discussion about this post