Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

by Brave India Desk
Jul 16, 2026, 04:04 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

രാജസ്ഥാൻ റോയൽസിനൊപ്പമുള്ള 11 വർഷത്തെ ദീർഘയാത്രയ്ക്കും അഞ്ച് സീസണുകളിലെ നായകത്വത്തിനും ശേഷം, ടാറ്റ ഐപിഎൽ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയിരുന്നു. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ പരിപാടിയിൽ സംസാരിക്കവെ രാജസ്ഥാൻ വിടേണ്ടി വരുമെന്ന തോന്നൽ ആദ്യമായി ഉണ്ടായ നിമിഷത്തെക്കുറിച്ചും, എം.എസ്. ധോണിക്കൊപ്പം കളിക്കണമെന്ന ബാല്യകാല സ്വപ്നത്തെക്കുറിച്ചും, ഒടുവിൽ എന്തുകൊണ്ടാണ് സിഎസ്കെയെ തിരഞ്ഞെടുത്തതെന്നും സഞ്ജു മനസ് തുറന്നു.

കേരള ക്രിക്കറ്റിൽ തുടക്കകാലത്ത് തനിക്ക് വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ശ്രീശാന്ത് എന്ന് സഞ്ജു പറഞ്ഞു. എല്ലാ വർഷവും കേരളത്തിൽ നിന്ന് അഞ്ച് ആറ് താരങ്ങളെ രാജസ്ഥാൻ റോയൽസിന്റെ ട്രയലിലേക്ക് കൊണ്ടുപോകുന്ന പതിവ് ശ്രീശാന്തിനുണ്ടായിരുന്നുവെന്നും, എന്നാൽ അന്ന് മോശം പ്രകടനത്തെ തുടർന്ന് കേരള ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നുവെന്നും സഞ്ജു ഓർത്തെടുത്തു. രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിനായി എത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ടി.സി. മാത്യുവിനോട് സഞ്ജുവിനെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മോശം ഫോമിന്റെ പേരിൽ ആദ്യം എതിർപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശ്രീശാന്തിന്റെ നിർബന്ധത്തെ തുടർന്ന് അവസരം ലഭിച്ച മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 122 റൺസും രണ്ടാം ഇന്നിങ്‌സിൽ 51 റൺസും നേടി. അതിന് പിന്നാലെ ശ്രീശാന്ത് തന്നെ ജയ്പൂരിലെ രാജസ്ഥാൻ റോയൽസിന്റെ ട്രയലിലേക്ക് കൊണ്ടുപോയതായും സഞ്ജു വെളിപ്പെടുത്തി.

Stories you may like

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അവിടെയായിരുന്നു ആദ്യമായി രാഹുൽ ദ്രാവിഡിനെ കാണുന്നത്. ട്രയലിനിടെ ശ്രീശാന്ത് തന്നെക്കുറിച്ച് അതിരുകടന്ന രീതിയിൽ പ്രശംസിച്ചെന്നും, താൻ ശ്രീശാന്തിന്റെ പന്തുകൾ സിക്‌സറടിച്ചുവെന്നുൾപ്പെടെ പല കാര്യങ്ങളും ദ്രാവിഡിനോട് പറഞ്ഞതോടെ തനിക്ക് വലിയ സമ്മർദ്ദമുണ്ടായെന്നും സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. എങ്കിലും ട്രയലിൽ കുറച്ച് മികച്ച ഷോട്ടുകൾ കളിച്ച് ദ്രാവിഡിന്റെ ശ്രദ്ധ നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രയലിലെ പ്രകടനത്തിൽ തൃപ്തനായ ദ്രാവിഡ് തന്നെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചെന്നും, “ഈ ടീമിൽ ഞാൻ നിനക്ക് അവസരം ഉറപ്പായും നൽകും” എന്ന് ദ്രാവിഡ് വാക്ക് നൽകിയിരുന്നുവെന്നും സഞ്ജു പറഞ്ഞു. പിന്നീട് കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയെങ്കിലും, ഐപിഎല്ലിന് മുമ്പുള്ള ആദ്യ പരിശീലന മത്സരത്തിൽ നിരാശപ്പെടുത്തിയതിനാൽ ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. എന്നാൽ അതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായി മാറിയതെന്ന് സഞ്ജു അഭിപ്രായപ്പെട്ടു.

ആദ്യ അഞ്ച് ആറ് മത്സരങ്ങളിൽ പുറത്തിരുന്ന സമയത്ത് ദിവസവും ഏകദേശം അരമണിക്കൂർ വീതം രാഹുൽ ദ്രാവിഡിനൊപ്പം സംസാരിച്ചിരുന്നുവെന്നും, സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണം, വലിയ മത്സരങ്ങളിൽ എങ്ങനെ ചിന്തിക്കണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദമായി പഠിപ്പിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. അതോടൊപ്പം ഷെയ്ൻ വാട്‌സൺ, അജിങ്ക്യ രഹാനെ, ബ്രാഡ് ഹോഡ്ജ് തുടങ്ങിയ ലോകോത്തര താരങ്ങളോട് നിരന്തരം സംശയങ്ങൾ ചോദിച്ച് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്ന് തനിക്ക് ഒരു ചെറിയ ഡയറി ഉണ്ടായിരുന്നു. മുതിർന്ന താരങ്ങളോട് ചോദിച്ച ഓരോ കാര്യവും മുറിയിലേക്ക് മടങ്ങിയ ശേഷം ആ ഡയറിയിൽ കുറിച്ചുവെക്കുമായിരുന്നു. അവസരം ലഭിക്കുമ്പോൾ എങ്ങനെ കളിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നതടക്കമുള്ള വിലപ്പെട്ട ഉപദേശങ്ങൾ ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. പിന്നീട് തന്റെ കരിയറിൽ വലിയ ഉയരങ്ങളിലേക്ക് എത്താൻ ആ പഠനങ്ങളും അനുഭവങ്ങളുമാണ് ശക്തമായ അടിത്തറയായതെന്നും സഞ്ജു സാംസൺ പറഞ്ഞു.

Tags: sanju samsonrahul dravidipl 2026
Share
Tweet
SendShare

Latest stories from this section

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

Latest News

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies