ചെന്നൈ: നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിജയ്ക്ക് നേരെ ചെരുപ്പെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ചെന്നൈയിലെ ഐലന്റ് ഗ്രൗണ്ടിൽ ആയിരുന്നു വിജയകാന്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നത്. ഇവിടെയെത്തി മടങ്ങുന്നതിനിടെ ആയിരുന്നു വിജയ്ക്ക് നേരെ ചെരിപ്പേറുണ്ടായിരുന്നത്.
വിജയകാന്തിനെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടം ആയിരുന്നു എത്തിയിരുന്നത്. ഇവർക്കിടയിലൂടെ വളരെ പാട് പെട്ടായിരുന്നു വിജയ് എത്തി ആദരവ് അർപ്പിച്ചത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ അദ്ദേഹത്തിന് നേർക്ക് ചെരുപ്പേറുണ്ടാകുകയായിരുന്നു. എന്നാൽ ദേഹത്ത് തട്ടിയില്ല.
ഇതിന്റെ ദൃശ്യങ്ങൾ വിജയുടെ ഫാൻ പേജുകളിലാണ് പ്രത്യക്ഷപ്പെട്ടത്. ആക്രമണത്തെ ശക്തമായി അപലപിച്ച് വിജയ് ഫാൻസ് ക്ലബ്ബുകളും രംഗത്ത് എത്തി. വിജയ്ക്ക് നേരെ ചെരിപ്പെറിഞ്ഞ സംഭവം അംഗീകരിക്കാൻ കഴിയില്ലെന്ന് ഫാൻസ് ക്ലബ്ബുകൾ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
https://twitter.com/i/status/1740545194821656669
Discussion about this post