കൊച്ചി: ബിജെപിക്ക് അതിശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയും പാർട്ടിക്ക് വളരാനും അധികാരത്തിലെത്താനും വളക്കൂറ് ഉണ്ടെന്നും 2024 ൽ സംസ്ഥാനത്തു പാർട്ടി മികച്ച നേട്ടം ഉണ്ടാക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി.യുവമോർച്ച സംസ്ഥാന നേതൃയോഗം ബിജെപി ജില്ലാ ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 24 ന് ദേശീയ സമ്മതിദായകദിനത്തിൽ രാജ്യത്ത് 5000 ത്തോളം നിയമസഭ മണ്ഡലങ്ങളിൽ പുതിയ വോട്ടർമാരുടെ സമ്മേളനങ്ങൾ നടക്കും.അന്ന് 50 ലക്ഷത്തോളം പുതിയ വോട്ടർമാരെ പ്രധാനമന്ത്രി ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നേതൃയോഗത്തിൽ യുവമോർച്ച സംസ്ഥാന സംസ്ഥാന പ്രസിഡണ്ട് സി.ആർ. പ്രഫുൽകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.നവകേരള സദസ്സിലൂടെ സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിന്റെ മുഖം വികലമാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.വൈ. എഫ്.ഐ. നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ നിന്നും കേരളത്തിലെ യുവക്കാളെ സംരക്ഷിക്കുവാൻ യുവമോർച്ച സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി അഡ്വ. പി.സുധീർ മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യംരാജ്, സംസ്ഥാന ജന.സെക്രട്ടറിമാരായ ദിനിൽ ദിനേശ്, കെ. ഗണേശ് എന്നിവർ പ്രസംഗിച്ചു.
Discussion about this post