മുംബൈ:കൊക്കെയ്ന്‍ കടത്തിയതിന് കെനിയന്‍ യുവതി പിടിയില്‍. 14.90 കോടിയുടെ കൊക്കെയ്‌നാണ് കണ്ടെത്തിയത്.നെയ്‌റോബിന്‍ നിന്ന് മുംബൈയിലേക്ക് കെക്യു 204 നമ്പര്‍ വിമാനത്തില്‍ വന്ന കെനിയന്‍ യുവതിയെയാണ് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയത്.
ഏകദേശം 14.90 കോടി വിലമതിക്കുന്ന 1490 ഗ്രാം വെള്ളപ്പൊടി പദാര്‍ത്ഥമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. രണ്ട് കറുത്ത പോളിത്തിന്‍ പാക്കറ്റുകളില്‍ ഹെയര്‍ കണ്ടീഷണര്‍ ബോട്ടിലിലും ബോഡി വാഷ് ബോട്ടിലിലുമായാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
റവന്യൂ ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്.1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കേട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം യാത്രക്കാരിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
Discussion about this post