ലോകമെമ്പാടുമുള്ള ഭക്ഷണവിഭവങ്ങളിൽ വെളുത്തുള്ളിയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. എന്നാൽ വെളുത്തുള്ളിയിൽ തന്നെ പല പല വ്യത്യസ്തതകളുണ്ട്. വെളുത്തുള്ളി പുളിപ്പിച്ചെടുത്ത് നിർമിക്കുന്ന കറുത്ത വെളുത്തുള്ളി അത്തരത്തിൽ ഒന്നാണ്. കറുത്ത വെളുത്തുള്ളി എന്നത് ഫെർമെന്റേഷൻ പ്രക്രിയയ്ക്ക് വിധേയമായ വെളുത്തുള്ളിയാണ്. ഫെർമെന്റേഷൻ പ്രക്രിയയുടെ ഫലമായി കറുത്ത വെളുത്തുള്ളിക്ക് ഇരുണ്ട നിറവും മധുരമുള്ള രുചിയും ലഭിക്കുന്നു. ഈ വെളുത്തുള്ളി ശരീരത്തിനും അത്യധികം ഉപയോഗപ്രദമാണ്.ഇത് പോഷകങ്ങളാൽ സമൃദ്ധമാണത്രേ.
ഇത് ശരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റും നൽകുന്നുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പല തരത്തിലുള്ള അണുബാധകളിൽ നിന്നും ജലദോഷത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കറുത്ത വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനം ശരിയായി നടക്കാൻ സഹായകമാണ്.ഇതിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്‌സ് ശരീരത്തിൽ നല്ല ബാക്ടീരിയകളെ വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് ചീത്ത ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഉയർന്ന രക്തസമ്മർദത്തെ ചെറുക്കാൻ കഴിവുണ്ട്. ഇത് പ്രോട്ടീനുകളുടെയും ബി വിറ്റാമിനുകളുടെയും കലവറ കൂടിയാണ്. ഇതുകൂടാതെ, കൊളസ്‌ട്രോൾ, ടൈപ്പ് 2 പ്രമേഹം, ക്ഷീണം, സമ്മർദം എന്നിവ കുറയ്ക്കാനും കറുത്ത വെളുത്തുള്ളി സഹായകമാണ്.ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. കൂടാതെ വിറ്റാമിൻ സിയും ഇതിൽ കാണപ്പെടുന്നു.
കറുത്ത വെളുത്തുള്ളിയിൽ അർജിനൈൻ, ട്രിപ്‌റ്റോഫാൻ എന്നിവയുൾപ്പെടെ 18 അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്.കറുത്ത വെളുത്തുള്ളി ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനാൽ, ധമനികളുടെ പ്രവർത്തനത്തിനും ഇത് ഗുണപ്രദമാണ്.
കറുത്ത വെളുത്തുള്ളി വീട്ടിൽ തയ്യാറാക്കുന്ന രീതി
ആദ്യം കുറച്ച് വെളുത്തുള്ളി എടുത്ത് അല്ലി കളയുക.
തുടർന്ന് വട്ടത്തിലുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക.
ഇതിലേക്ക് വെള്ളവും ഉപ്പും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റ് എന്തെങ്കിലും ആയുർവേദകൂട്ടുകളും ചേർക്കാം.
തണുത്ത സ്ഥലത്ത് ഈ പാത്രം സൂക്ഷിക്കുക.
3 മുതൽ 6 ആഴ്ച വരെ ഇതേ ഊഷ്മാവിൽ സൂക്ഷിക്കുക.
ഇതിലേക്ക് വിനാഗിരി ഉപയോഗിച്ച് പുളിപ്പിക്കുക.












