ഇടുക്കി: നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ ആൺ സുഹൃത്ത് ആഷിഖ്, കൂട്ടാളികളായ അനേഷ്, പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോലീസ് കേസ് എടുക്കുകയായിരുന്നു.












