ലക്‌നൗ: വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശികയെ കുറിച്ചുളള പരാതികൾക്ക് തൽക്ഷണം പരിഹാരമൊരുക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ മണ്ഡലമായ അമേത്തിയിലെത്തിയപ്പോഴാണ് ഒരു സംഘം വിരമിച്ച അദ്ധ്യാപകർ എംപിയെ കണ്ട് സങ്കടം പറഞ്ഞത്. അപ്പോൾ തന്നെ വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് സ്മൃതി ഇറാനി പരാതിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
ഈ തണുത്ത കാലാവസ്ഥയിൽ നിങ്ങളുടെ ഓഫീസ് കയറിയിറങ്ങുന്ന അദ്ധ്യാപകർ ഏത് അവസ്ഥയിൽ ആണെന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. അവർക്ക് അർഹമായത് അവർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുക. യോഗി സർക്കാരും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മാർച്ച് മുതലുളള ശമ്പളം ലഭിച്ചിട്ടില്ലെന്ന് ആയിരുന്നു വിരമിച്ച അദ്ധ്യാപകരുടെ പരാതി. സ്‌കൂളുകളുടെ ജില്ലാതല ഇൻസ്‌പെക്ടറെയാണ് സ്മൃതി ഇറാനി വിളിച്ചത്. പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥന് സ്മൃതി ഇറാനി കർശന നിർദ്ദേശവും നൽകി.
അമേത്തിയിലുളള ആർക്കും എന്റടുത്ത് നേരിട്ട് പരാതിയുമായി വരാം. കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കണം. ഇത് അമേതിയാണ്. സ്മൃതി ഇറാനി ഉദ്യോഗസ്ഥനോട് പറഞ്ഞു.
Discussion about this post